വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം

author
Submitted by shahrukh on Mon, 06/05/2024 - 12:57
CENTRAL GOVT CM
Scheme Open
Highlights
  • വാഹന അപകടത്തിൽ മരണം സംഭവിച്ചാൽ 200000 രൂപ നഷ്ടപരിഹാരം.
  • വാഹന അപകടത്തിൽ ഗുരുതരമായ പരുക്ക് സംഭവിച്ചാൽ 50,000/- രൂപ നഷ്ടപരിഹാരം.
  • അനുവാദം ലഭിച്ചതിനു ശേഷം 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക ലഭിക്കുന്നതാണ്.
അവലോകനം
പദ്ധതിയുടെ പേര് വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം.
ഇറക്കിയ തിയതി 1 ഏപ്രിൽ 2022.
പദ്ധതിയുടെ തരം വാഹന അപകട കേസുകളിൽ സാമ്പത്തിക സഹായം.
ലക്ഷ്യം
  • വാഹന അപകടത്തിൽ മരണം സംഭവിച്ചാൽ സാമ്പത്തിക സഹായം.
  • വാഹന അപകടത്തിൽ ഗുരുതരമായ പരുക്ക് സംഭവിച്ചാൽ സാമ്പത്തിക സഹായം.
നോഡൽ മന്ത്രാലയം ഗതാഗത മന്ത്രാലയം.
സഹായം
  • വ്യക്തി മരണപ്പെട്ടാൽ 200000രൂപ.
  • വ്യക്തിക്ക് ഗുരുതരമായ പരുക്ക് സംഭവിച്ചാൽ 50,000/- രൂപ.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി അപേക്ഷ ഫോം വഴി.

ആമുഖം

  • വാഹനാപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം, 2022 ഗതാഗത വകുപ്പ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ്.
  • ഇത് ആരംഭിച്ചത് 1 ഏപ്രിൽ 2022ന് ആണ്.
  • ഈ പദ്ധതി വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം നൽകുന്ന ഭാരത സർക്കാരിൻ്റെ പഴയ പദ്ധതിയായ സോലാതിയം സ്കീം 1989നെ അസാധുവാകും.
  • സോലാതിയം സ്കീം 1989 പ്രകാരം, വ്യക്തി മരണപ്പെട്ടാൽ 50,000/- രൂപയും വ്യക്തിക്ക് ഗുരുതരമായ പരിക്ക് ഉണ്ടായാൽ 12,500/- രൂപയും ആയിരുന്നു നഷ്ടപരിഹാരം.
  • പക്ഷേ നിലവിൽ വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം പദ്ധതി 2022 പ്രകാരം ഗതാഗത മന്ത്രാലയം മരണം സംഭവിച്ചാൽ ഉള്ള നഷ്ടപരിഹാരം 2,00,000/- രൂപയും ഗുരുതരമായ പരുക്ക് പറ്റിയാൽ ഉള്ള നഷ്ടപരിഹാരം 50,000/- രൂപയും ആയി വർദ്ധിച്ചു.
  • പഴയ നഷ്ടപരിഹാരം പദ്ധതിയും പുതിയ നഷ്ടപരിഹാരം പദ്ധതിയും തമ്മിലുള്ള താരതമ്യം ഇങ്ങനെയാണ് :-
      സോലാതിയം പദ്ധതി 1989
    അനുസരിച്ചുള്ള പഴയ
    സാമ്പത്തിക സഹായം
    വാഹനം ഇടിച്ച് അപകടത്തിൽ
    പെട്ട ആളുകൾക്ക് വേണ്ടിയുള്ള
    നഷ്ടപരിഹാരം പദ്ധതി 2022
    അനുസരിച്ചുള്ള പുതിയ
    സാമ്പത്തിക സഹായം
    മരണം 50,000/- രൂപ 2,00,000/- രൂപ
    ഗുരുതരമായ പരുക്ക് 12,500/- രൂപ 50,000/- രൂപ
  • കേന്ദ്ര സർക്കാരിൻ്റെ ഈ നഷ്ടപരിഹാര പദ്ധതിയെ പറ്റി അധികം ആൾക്കാർക്ക് അറിയില്ല.
  • വാഹന നിയമം സെക്ഷൻ 161 പ്രകാരം, വാഹനാപകട കേസുകൾക്ക് വേണ്ടി ഒരു പ്രത്യേക വ്യവസ്ഥ ഉണ്ട്.
  • ഈ അടുത്തായി, സുപ്രീം കോടതി പറഞ്ഞത് ജനങ്ങൾക്ക് എന്തെങ്കിലും വാഹന അപകടം ഉണ്ടായാൽ ഈ നഷ്ടപരിഹാര പദ്ധതിയെ പറ്റി അറിവ് നൽകേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്വം ആണെന്നാണ്.
  • വാഹനം ഇടിച്ച് എന്തെങ്കിലും അപകടം ഉണ്ടായാൽ, അപകടത്തിൽ പെട്ട വ്യക്തി അല്ലെങ്കിൽ അവരുടെ പ്രതിനിധിക്ക് നഷ്ടപരിഹാരത്തിന് വേണ്ടി അപേക്ഷ ഫോം പൂരിപ്പിച്ച് സമർപ്പിക്കാം.
  • അവകാശം അന്വേഷണ ഉദ്യോഗസ്ഥൻ ആദ്യം ലഭിച്ച അപേക്ഷ ഫോമുകൾ സ്ഥിതീകരിച്ചതിന് ശേഷം അവകാശം അന്വേഷണ കമ്മിഷണർന് സാമ്പത്തിക സഹായം കൊടുക്കുന്നതിനു വേണ്ടി നൽകുന്നതാണ്.

നേട്ടങ്ങൾ

  • വാഹന നിയമം സെക്ഷൻ 161 പ്രകാരം വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം പദ്ധതിയിൽ ഭാരത സർകാർ ഈ പറയുന്ന പ്രയോജനങ്ങൾ നൽകുന്നതാണ് :-
    • വാഹന അപകടം മൂലം മരണം അല്ലെങ്കിൽ ഗുരുതരമായ പരുക്ക് ഉണ്ടായാൽ സാമ്പത്തിക സഹായം നൽകുന്നതാണ്.
    • മരണം സംഭവിച്ചാൽ 2,00,000/- രൂപ നൽകുന്നതാണ്.
    • ഗുരുതരമായ പരുക്ക് ഉണ്ടായാൽ 50,000/- രൂപ നൽകുന്നതാണ്.

നഷ്ടപരിഹാരം ലഭിക്കാനുള്ള വഴി

  • കേന്ദ്ര സർക്കാരിൻ്റെ വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം പദ്ധതിയിൽ നഷ്ടപരിഹാരം ലഭിക്കാനായി അപേക്ഷകൻ മുഴുവൻ പൂരിപ്പിച്ച ഫോം I നൽകേണ്ടതാണ്.
  • സൗജന്യ ചികിത്സയ്ക്ക് വേണ്ടി ഹോസ്പിറ്റൽ നൽകുന്ന അവകാശ കോപ്പിയുടെ കൂടെ ഫോം കൂട്ടിചേർക്കേണ്ടതാണ്.
  • ഏറ്റെടുക്കൽ രേഖപ്പെടുത്തിയിട്ടുള്ള ഫോം IV കൃത്യമായി അപേക്ഷ ഫോമിൻ്റെ കൂടെ കൂട്ടിച്ചേർക്കുക.
  • ഫോം I രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പ്രമാണം അപേക്ഷ ഫോമിൻ്റെ കൂടെ കൂട്ടിചേർക്കണം.
  • കൃത്യമായി പൂരിപ്പിച്ച് എല്ലാം കൂട്ടിച്ചേർത്ത ഫോം അപകടം സംഭവിച്ച താലൂക്കിലെ അവകാശ അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിക്കണം.
  • അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ പ്രമാണങ്ങൾ എല്ലാം സൂക്ഷ്മപരിശോധന നടത്തിയിട്ട് നഷ്ടപരിഹാര അവകാശം സത്യം ആണോ എന്ന് തീരുമാനിക്കും.
  • അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ ഈ റിപ്പോർട്ട് അവകാശ സെറ്റിൽമെൻ്റ് കമ്മീഷണർന് എത്രയും വേഗം നൽകും.
  • നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള അവകാശം സത്യം ആണെന്ന് ഉറപ്പ് വരുത്തിയാൽ, ഓർഡർ ഇട്ട് 15 ദിവസത്തിനകം ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നഷ്ടപരിഹാരം തുക അയയ്ക്കുന്നതാണ്.

അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ പാലിക്കുന്ന നടപടിക്രമം

  • വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾടെ അപേക്ഷ ഫോം അവകാശ അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കും.
  • അവകാശ അന്വേഷണ ഉദ്യോഗസ്ഥന് ആദ്യം അപകട റിപ്പോർട്ട് ലഭിക്കും, കൂടാതെ പോസ്റ്റ്മാൻ റിപ്പോർട്ട് (മരണം ഉണ്ടായാൽ) ബന്ധപ്പെട്ട അധികാരികൾടെ കയ്യിൽ നിന്നും ലഭിക്കും.
  • ഒന്നിൽ കൂടുതൽ അവകാശി ഉണ്ടെങ്കിൽ, അർഹതപ്പെട്ട അവകാശികളെ അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ തിരഞ്ഞെടുക്കും.
  • നഷ്ടപരിഹാര അവകാശ അപേക്ഷയുടെ രസീത് തിയതി മുതൽ, അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ ഈ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ അവകാശ സെറ്റിൽമെൻ്റ് കമ്മീഷന് സമർപ്പിക്കണം.
  • കൂടുതൽ അന്വേഷണത്തിന് വേണ്ടി അവകാശ അന്വേഷണ കമ്മിഷണർ റിപ്പോർട്ട് തിരിച്ചു നൽകിയാൽ, അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും അന്വേഷണം നടത്തി 15 ദിവസം സമയത്തിനുള്ളിൽ അവകാശ അന്വേഷണ കമ്മിഷണർന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

അവകാശം അനുവദിക്കുന്നത്

  • അവകാശ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കയ്യിൽ നിന്നും റിപ്പോർട്ട് ലഭിച്ചതിനു ശേഷം, അവകാശ സെറ്റിൽമെൻ്റ് കമ്മിഷണർന് വാഹനം ഇടിച്ച് അപകടത്തിൽ പെട്ട ആളുകൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം പദ്ധതി പ്രകാരം അവകാശം അനുവദിക്കാം.
  • അവകാശ സെറ്റിൽമെൻ്റ് കമീഷണർ എത്രയും വേഗം തന്നെ അവകാശം അനുവദിക്കണം പക്ഷേ രസീത് തിയതി കഴിഞ്ഞു 15 ദിവസത്തിനുള്ളിൽ തന്നെ.
  • വ്യക്തിയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രികൾ കൊണ്ടുവന്ന അവകാശ തുക കുറയ്ക്കാനുള്ള അവകാശം സെറ്റിൽമെൻ്റ് കമീഷണർന് ഉണ്ട്.
  • ചികിത്സയ്ക്ക് വേണ്ടി ആശുപത്രി മേടിച്ച തുക പദ്ധതിയിലെ നഷ്ടപരിഹാര തുകയേക്കൾ കൂടുതൽ ആണെങ്കിൽ, വ്യക്തിക്ക് ഒരു തുകയും നൽകുന്നതല്ല.
  • അവകാശ സെറ്റിൽമെൻ്റ് കമ്മിഷണർന് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് വീണ്ടും അന്വേഷിക്കാൻ വേണ്ടി അവകാശ അന്വേഷണ ഉദ്യോഗസ്ഥന് അയക്കാവുന്നതാണ്.
  • അവകാശം സത്യം ആണെന്ന് അറിഞ്ഞാൽ, അവകാശ സെറ്റിൽമെൻ്റ് കമ്മിഷണർ നഷ്ടപരിഹാരം തുക അനുവദിച്ച്, ഈ അനുവാദ ഓർഡർ അവസാന വിതരണത്തിന് വേണ്ടി ജനറൽ ഇൻഷുറൻസ് കൗൺസിലിന് അയക്കാം.

നഷ്ടപരിഹാരം നൽകൽ

  • വാഹനാപകട ഇരകളുടെ നഷ്ടപരിഹാരത്തിന് കീഴിലുള്ള ക്ലൈമിന് ശേഷം നഷ്ടപരിഹാര തുക നേരിട്ട് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്.
  • ഇരയുടെ മരണം സംഭവിച്ച അവസ്ഥയിൽ, നഷ്ടപരിഹാരത്തുക രൂപ 2,00,000/- മരിച്ച ആളുടെ നിയമപരമായ പ്രതിനിധിക്ക് നൽകുന്നതാണ്.
  • ദാരുണമായ അപകടം അഭവിച്ച അവസ്ഥയിൽ, നഷ്ടപരിഹാരത്തുക രൂപ 50,000/- അപകടം സംഭവിച്ച വ്യക്തിക്ക് നേരിട്ട് നൽകുന്നതാണ്.
  • പൊതു ഇൻഷുറൻസ് കൗൺസിൽ അവകാശി അല്ലെങ്കിൽ മരിച്ച ആളുടെ നിയമപരമായ പ്രതിനിധിക്ക് നേരിട്ട് ഇ- പേയ്മെൻ്റ് ചെയ്യുന്നതാണ്.
  • ഓഡറിൻ്റെ രസീത് ലഭിച്ച് തീയതിയിൽ നിന്നും 15 ദിവസത്തിനുള്ളിൽ പേയ്മെൻ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.
  • ഏതെങ്കിലും കാരണത്താൽ പയെന്ൻ്റിൽ കാലതാമസം ഉണ്ടായാൽ, ക്ലൈംസ് സെറ്റിൽമെൻ്റ് കമ്മിഷണർ അതിൻ്റെ കാരണം റെക്കോർഡ് ചെയ്യുന്നതാണ്.

സ്കീമിൻ്റെ പ്രധാന സവിശേഷതകൾ

  • നഷ്ടപരിഹാര തുക മോട്ടോർ വെഹിക്കിൾ ആക്ടിൻ്റെ സെക്ടൻ 161 ൻ്റെ കീഴിലെ മോട്ടോർ വെഹിക്കിൾ അപകട ഫണ്ടിൽ നിന്നും നിർവഹിക്കുന്നത് ആണു.
  • മോട്ടോർ വെഹിക്കിൾ അപകട ഫണ്ട് ഉൾപെടുത്തുന്നത് :-
    • ഇൻഷ്വർ ചെയ്ത വാഹനത്തിൻ്റെ അക്കൗണ്ട്.
    • ഇൻഷ്വർ ചെയ്യാത്ത വാഹനത്തിൻ്റെ അക്കൗണ്ട്.
  • നിരന്തരം നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നത്തിനും ഭരിക്കുനതിനും കേന്ദ്ര നിലയിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ഉണ്ട്.
  • നിരന്തരം നിരീക്ഷിക്കുന്നതിനും ശെരിയായ നടപടികൾ എടുക്കുന്നതിനും സ്കീമിൻ്റെ പുരോഗതി വിലയിരുത്തുന്നതിനും സ്കീമിൻ്റെ കീഴിൽ ജില്ലാ തലത്തിൽ കമ്മിറ്റി സജ്ജീകരിച്ചിട്ടുണ്ട്.
  • നഷ്ടപരിഹാര അനുമതി ഓർഡർ ലഭിച്ച 15 ദിവസത്തിന് ഉള്ളിൽ നഷ്ടപരിഹാരം നൽകേണ്ടത് നിർബന്ധമാണ്.

പ്രധാനപെട്ട ഫോമുകൾ

പ്രധാനപെട്ട ലിങ്കുകൾ

പത്രങ്ങൾക്ക് നൽകുന്ന ഔദ്യോഗിക പ്രസ്താവന

Matching schemes for sector: Safety Program

Sno CM Scheme Govt
1 Janani Suraksha Yojana CENTRAL GOVT

Comments

Permalink

അഭിപ്രായം

In reply to by Tazir (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

In reply to by prithvi (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

This is a fantastic post!
Can I scrape this and share it with my blog members?
Come check our site! It is about Korean 야동
If your interested, feel free to come to my community and check
it out.
Thanks a lot and Keep up the cool work!

Permalink

അഭിപ്രായം

is there a limitation for claiming compensation under this scheme?

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.