പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജന (PMSBY)

Submitted by admin on Fri, 19/07/2024 - 16:23
CENTRAL GOVT CM
Scheme Open
Highlights
  • 100000രൂപ മുതൽ 200000 രൂപ വരെ അപകട ഇൻഷുറൻസ്
    സുരക്ഷ.
  • മരണം സംഭവിച്ചാൽ 2 ലക്ഷം രൂപ.
  • സ്ഥിര വൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപ.
  • ഭാഗികമായ വൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപ.
  • ഏറ്റവും കുറഞ്ഞ പ്രതിവർഷ പ്രീമിയം തുക 20 രൂപ.
Customer Care
  • 18001801111.
  • 1800110001.
അവലോകനം
പദ്ധതിയുടെ പേര് പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജന (PMSBY)
ഇറക്കിയ തിയതി 1 ജൂൺ 2015.
പദ്ധതിയുടെ തരം അപകട ഇൻഷുറൻസ് പദ്ധതി.
നോഡൽ മന്ത്രാലയം ധനകാര്യ വകുപ്പ്.
ഔദ്യോഗിക വെബ്സൈറ്റ് ജാൻ-ധാൻ സേ ജാൻ സുരക്ഷ പോർട്ടൽ.
അപകട ഇൻഷുറൻസ് 1,00,000/- രൂപ മുതൽ 2,00,000/- രൂപ വരെ.
അടയ്ക്കേണ്ട പ്രീമിയം തുക പ്രതിവർഷം 20 രൂപ.
ഇൻഷുറൻസ് കാലാവധി
  • 12 മാസങ്ങൾ. (എല്ലാ വർഷവും ജൂൺ 1 മുതൽ മേയ് 31 വരെ)
  • ഇത് എല്ലാ വർഷവും പുതുക്കേണ്ട ഒറ്റ വർഷ അപകട ഇൻഷുറൻസ് പദ്ധതിയാണ്.
യോഗ്യത 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായം ഉള്ള എല്ലാ ഇന്ത്യൻ പൗരൻമാർ.
പ്രയോഗിക്കുന്ന രീതി ബാങ്കിൽ ഓഫ്‌ലൈൻ/ഓൺലൈൻ വഴി.

ആമുഖം

  • പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജന ഭാരത സർകാർ നടത്തുന്ന ഒരു അപകട ഇൻഷുറൻസ് പദ്ധതിയാണ്.
  • ഈ പദ്ധതിയുടെ നോഡൽ വകുപ്പ് ധനകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ധനകാര്യ വകുപ്പാണ്.
  • ഇത് ആരംഭിച്ചത് 1 ജൂൺ 2015ന് ആണ്.
  • പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജന തുടങ്ങുന്നതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം ഇൻഷുറൻസ് ഇല്ലാത്ത ആൾക്കാർക്ക് അപകട ഇൻഷുറൻസ് സുരക്ഷ നൽകാൻ വേണ്ടിയാണ്.
  • ഈ പദ്ധതി "പ്രധാന മന്ത്രി സുരക്ഷ ഭീമ സ്കീം" അഥവാ "പ്രധാന മന്ത്രി പൊതു സുരക്ഷ സ്കീം" അഥവാ "പ്രധാന മന്ത്രി അപകട ഇൻഷുറൻസ് സ്കീം" എന്നും അറിയപ്പെടും.
  • ഇത് ഒരു വ്യത്തിക്ക് വേണ്ടിയുള്ള ഒരു വർഷത്തേക്കുള്ള വ്യക്തിപരമായ ഇൻഷുറൻസ് പദ്ധതിയാണ്.
  • ഒരു അപകടം മൂലം മരണപ്പെട്ട അല്ലെങ്കിൽ കണ്ണ്/ കൈ/ കാൽ എന്ന ഇടങ്ങളിൽ ഗുരുതരമായ പരിക്ക് അല്ലെങ്കിൽ സ്ഥിര വൈകല്യം സംഭവിച്ച വ്യക്തിക്ക് സാമ്പത്തിക സഹായം നൽകുന്നു.
  • ഉപഭോക്താവിന് മരണം സംഭവിച്ചാൽ പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയുടെ കീഴിൽ 2,00,000/- രൂപ നൽകുന്നതാണ്.
  • സ്ഥിര വൈകല്യം ഉണ്ടായാൽ 200000രൂപയും, ഭാഗിക വൈകല്യം സംഭവിച്ചാൽ 1,00,000/- രൂപയും സാമ്പത്തിക സഹായം നൽകുന്നതാണ്.
  • പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയുടെ കീഴിൽ പ്രയോജനം ലഭിക്കാനായി ഉപഭോക്താവ് പ്രതിവർഷം 20 രൂപ അടയ്ക്കേണ്ടതാണ്.
  • ഈ പദ്ധതി പൊതു മേഖല ഇൻഷുറൻസ് കമ്പനികൾ (PSGICs) കൂടാതെ ബാങ്കുകൾ ആയിട്ട് ബന്ധമുള്ള മറ്റു ജനറൽ ഇൻഷുറൻസ് കമ്പനികളും നൽകുന്നതാണ്.
  • ഉപഭോക്താക്കൾക്ക് വേണ്ടി പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ പങ്ക് ആവാൻ ഏതെങ്കിലും ഇൻഷുറൻസ് കമ്പനി ആയിട്ട് ബന്ധം സ്ഥാപിക്കണോ വേണ്ടയോ എന്നുള്ളത് ബാങ്കിൻ്റെ ഇഷ്ടമാണ്.
  • യോഗ്യതയുള്ള ഉപഭോക്താവിന് ബാങ്ക് സന്ദർശിച്ച് സ്വന്തമായി പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ ചേരവുന്നതാണ്.
  • ബാങ്കിലെ ഔദ്യോഗിക ഉദ്യോഗസ്ഥർ ഉപഭോക്താവിനെ പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ രജിസ്റ്റർ ചെയുന്നതാണ്.
  • പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ ഉപഭോക്താവിനെ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ അപേക്ഷ ഫോം വേണോ ഓഫ്‌ലൈൻ അപേക്ഷ ഫോം വേണോ എന്നുള്ളത് ബാങ്കിൻ്റെ തീരുമാനം ആണ്.

നേട്ടങ്ങൾ

  • 1,00,000/- രൂപ മുതൽ 2,00,000/- രൂപ വരെ വ്യക്തിത്വ ഇൻഷുറൻസ് സുരക്ഷ.
  • പ്രീമിയം തുക വളരെ ചെറുതാണ്, അതായത് പ്രതിവർഷം 20/- രൂപ.
  • എന്തെങ്കിലും അപകടം മൂലം ഉണ്ടായ മരണം അല്ലെങ്കിൽ ഭാഗികമായ/ സ്ഥിരമായ വൈകല്യം കവർ ചെയ്യുന്നു.
  • പ്രീമിയം തുക ഗുണഭോക്തവിൻ്റെ സമ്മതപ്രകാരം ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റ് ആവുന്നു.
  • പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയുടെ കീഴിൽ നൽകുന്ന സാമ്പത്തിക സഹായം ഇങ്ങനെയാണ് :-
    പ്രയോജനതിൻ്റെ സാഹചര്യം ഇൻഷുറൻസ് തുക
    ഉപഭോക്താവിന് മരണം സംഭവിച്ചാൽ 2,00,000/- രൂപ
    • എന്തെങ്കിലും തരത്തിലുള്ള സ്ഥിര വൈകല്യം :-
      • വീണ്ടെടുക്കാൻ ആവാതെ കണ്ണുകൾ നഷ്ടപ്പെട്ടാൽ.
      • കൈകാലുകൾ നഷ്ടപ്പെട്ടാൽ.
      • ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടാൽ.
      • കൈ അല്ലെങ്കിൽ കാലിൻ്റെ ഉപയോഗം നഷ്ടപ്പെട്ടാൽ.
    2,00,000/- രൂപ
    • ഭാഗികമായ വൈകല്യം :-
      • വീണ്ടെടുക്കാൻ പറ്റാതെ ഒരു കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെട്ടാൽ.
      • ഒരു കൈ അല്ലെങ്കിൽ കാൽ നഷ്ടപ്പെട്ടാൽ.
    1,00,000/- രൂപ

യോഗ്യത മാനതന്ധം

  • 18 വയസ്സ് മുതൽ 70 വയസ്സിൻ്റെ ഇടയിൽ ഉള്ള എല്ലാ ഇന്ത്യക്കാർക്കും പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ യോഗ്യത ഉണ്ട്.
  • ഉപഭോക്താവിന് ഒരു ജാൻധാൻ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉണ്ടാവണം.
  • ബാങ്ക് അക്കൗണ്ട് ഉപഭോക്താവിൻ്റെ ആധാർ ആയിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ടാവണം.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

  • ഇത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒരു പൊതു സുരക്ഷ പദ്ധതിയാണ്, പ്രധാനമായും ഇൻഷുറൻസ് ഇല്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടി.
  • ലൈഫ് ഇൻഷുറൻസ് സുരക്ഷ ഒരു വർഷത്തേക്ക് മാത്രമാണ്, എല്ലാ വർഷവും ജൂൺ 1 മുതൽ മേയ് 31 വരെ.
  • പദ്ധതി പുതുക്കാനുള്ള തിയത് വരുന്ന എല്ലാ വർഷവും ജൂൺ 1ന് ആണ്.
  • ഉപഭോക്താവിൻ്റെ സമ്മത പ്രകാരം, പ്രീമിയം തുക ആയ 20/- രൂപ ഓട്ടോ ഡെബിറ്റ് വഴി ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്നും ഒറ്റ തവണ ആയിട്ട് എടുക്കുന്നതാണ്.
  • ഈ പദ്ധതിയിൽ നിന്നും ഏതെങ്കിലും സമയത്ത് പുറത്ത് ഇറങ്ങിയ വ്യക്തിക്ക് വരുംകാലത്ത് വീണ്ടും ചേരാൻ പറ്റുന്നതാണ്.
  • 70 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിക്ക് പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ ചേരാൻ കഴിയില്ല.
  • ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ട് ആധാർ ആയിട്ട് ബന്ധപെടുതേണ്ടത് നിർബന്ധമാണ്.
  • വർഷത്തിൽ ഏത് സമയത്ത് വേണ്ടമെങ്കിലും ബാങ്കിൽ പോയി അപേക്ഷ ഫോം പൂരിപ്പിച്ച് ഉപഭോക്താവിന് പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ ചേരാവുന്നതാണ്.
  • ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ ചേരാൻ ഓൺലൈൻ അപേക്ഷ അനുവദിക്കുന്നതാണ്.
  • ഗുണഭോക്താവ് മരണപ്പെട്ടാൽ, 2 ലക്ഷം രൂപ നോമിനി ആയ വ്യക്തിക്ക് ലഭിക്കുന്നതാണ്.
  • ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, അവർക്ക് പദ്ധതിയുടെ പ്രയോജനം ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മാത്രമേ ലഭിക്കു.

ക്ലയിം നൽകേണ്ടതില്ലാത്ത വ്യവസ്ഥകൾ

  • താഴെ പറയുന്ന ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കാതെ പോയാൽ ഉപഭോക്താവിന് പ്രധാന മന്ത്രി സുരക്ഷ ഭീമാ യോജനയിൽ നിന്നും പ്രയോജനം ലഭിക്കുന്നതല്ല :-
    • ഉപഭോക്താവിന് 70 വയസ്സ് പ്രായം ആയാൽ.
    • ബാങ്ക് അക്കൗണ്ടിൽ പ്രീമിയം തുക അടയ്ക്കുന്നതിന് ബാലൻസ് തികഞ്ഞില്ലെങ്കിൽ.
    • ഉപഭോക്താവ് ബാങ്ക് അക്കൗണ്ട് പൂട്ടിയാൽ.
    • ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഉപഭോക്താവിന് ഗുണം ലഭിച്ചാൽ.

അപേക്ഷ ഫോമുകൾ

അവകാശ ഫോമുകൾ

പ്രധാനപ്പെട്ട ലിങ്കുകൾ

ദേശീയ ടോൾ ഫ്രീ നമ്പറുകൾ

  • 18001801111.
  • 1800110001.
ജാൻ സുരക്ഷ സംസ്ഥാനം തിരിച്ച ടോൾ ഫ്രീ നമ്പറുകൾ
സംസ്ഥാനം ബാങ്ക് ടോൾ ഫ്രീ നമ്പർ
ആന്ധ്രാപ്രദേശ് ആന്ധ്രാ ബാങ്ക് 18004258525
ആൻഡമാൻ നിക്കോബാർ
ദ്വീപുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003454545
അരുണാചൽ പ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453616
അസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453756
ബീഹാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003456195
ചണ്ഡീഗഡ് പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
ഛത്തീസ്ഗഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18002334358
ദാദ്ര & നഗർ ഹവേലി ദേന ബാങ്ക് 1800225885
ദാമൻ & ദിയു ദേന ബാങ്ക് 1800225885
ഡൽഹി ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 18001800124
ഗോവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18002333202
ഗുജറാത്ത് ദേന ബാങ്ക് 1800225885
ഹരിയാന പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
ഹിമാചൽ പ്രദേശ് UCO ബാങ്ക് 18001808053
ജാർഖണ്ഡ് ബാങ്ക് ഓഫ് ഇന്ത്യ 18003456576
കർണാടക സിൻഡിക്കേറ്റ് ബാങ്ക് SLBC 180042597777
കേരളം കാനറ ബാങ്ക് 180042511222
ലക്ഷദ്വീപ് സിൻഡിക്കേറ്റ് ബാങ്ക് 180042597777
മധ്യപ്രദേശ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 18002334035
മഹാരാഷ്ട്ര ബാങ്ക് ഓഫ് മഹാരാഷ്ട്ര 18001022636
മണിപ്പൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453858
മേഘാലയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1800 345 3658
മിസോറാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453660
നാഗാലാൻഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453708
ഒഡീഷ UCO ബാങ്ക് 18003456551
പുതുച്ചേരി ഇന്ത്യൻ ബാങ്ക് 180042500000
പഞ്ചാബ് പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
രാജസ്ഥാൻ ബാങ്ക് ഓഫ് ബറോഡ 18001806546
സിക്കിം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453256
തെലങ്കാന സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 18004258933
തമിഴ്നാട് ഇന്ത്യൻ ഓവർസീസ് ബാങ്ക് 18004254415
ഉത്തർപ്രദേശ് ബാങ്ക് ഓഫ് ബറോഡ 18001024455
1800223344
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18001804167
പശ്ചിമ ബംഗാൾ, ത്രിപുര യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 18003453343

Matching schemes for sector: Insurance

Sno CM Scheme Govt
1 പ്രധാന മന്ത്രി ജീവൻ ജ്യോതി ബിമാ യോജന (PMJJBY) CENTRAL GOVT

Comments

In reply to by akhil (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

Dear govtschemes.in webmaster, Thanks for the well-researched and well-written post!

Permalink

അഭിപ്രായം

मकान

Permalink

അഭിപ്രായം

Sir me single hu or mujhe pese ki zarurat hai or me job bhi karta hu or usse itna ni ho pata ki me pese jodh saku sir me ane wale 5sal me sadi karunga.

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.