പ്രഗതി സ്കോളർഷിപ്പ് പദ്ധതി

author
Submitted by shahrukh on Tue, 18/06/2024 - 15:26
CENTRAL GOVT CM
Scheme Open
Highlights
  • പെൺകുട്ടി വിദ്യാർത്ഥിനികൾക്ക് AICTE യുടെ പ്രഗതി സ്കോളർഷിപ്പ് പദ്ധതി വഴി പ്രതിവർഷം താഴെപ്പറയുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതാണ് :-
    • പ്രതിവർഷം 50,000 രൂപ സ്കോളർഷിപ്പ്.
    • സാങ്കേതിക ഡിപ്ലോമ കോഴ്സിന് വേണ്ടി പരമാവധി മൂന്ന് വർഷം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
    • സാങ്കേതിക ഡിഗ്രി കോഴ്സിന് വേണ്ടി പരമാവധി നാലു വർഷം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
Customer Care
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതി സഹായ നമ്പർ :- 011-29581118.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതി സഹായ ഇമെയിൽ :- pragati@aicte-india.org.
  • AICTE സഹായ നമ്പർ :- 011-26131497.
  • AICTE സഹായ ഇമെയിൽ :- ms@aicte-india.org.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ നമ്പർ :- 0120-6619540.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ ഇമെയിൽ:- helpdesk@nsp.gov.in.
അവലോകനം
പദ്ധതിയുടെ പേര് പ്രഗതി സ്കോളർഷിപ്പ് പദ്ധതി.
സ്കോളർഷിപ്പിന്റെ എണ്ണം
  • സാങ്കേതിക ഡിഗ്രി വിദ്യാർഥികൾക്ക് 5000 സീറ്റുകൾ.
  • സാങ്കേതിക ഡിപ്ലോമ വിദ്യാർഥികൾക്ക് 5000 സീറ്റുകൾ.
സ്കോളർഷിപ്പിന്റെ തുക പ്രതിവർഷം 50,000/- രൂപ
സ്കോളർഷിപ്പ് കാലാവധി
  • സാങ്കേതിക ഡിഗ്രി വിദ്യാർഥികൾക്ക് പരമാവധി 4 വർഷം.
  • സാങ്കേതിക ഡിപ്ലോമ വിദ്യാർഥികൾക്ക് പരമാവധി 3 വർഷം.
യോഗ്യത ഒരു കുടുംബത്തിൽ നിന്നും രണ്ട് പെൺകുട്ടികൾക്ക് യോഗ്യതയുണ്ട്.
നോഡൽ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗൺസിൽ.
നോഡൽ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി പ്രഗതി സ്കോളർഷിപ്പ് പദ്ധതി ഓൺലൈൻ അപേക്ഷാഫോം വഴി.

ആമുഖം

  • പെൺകുട്ടി വിദ്യാർത്ഥിനികളെ അവരുടെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് പോകാനായി പ്രോത്സാഹിപ്പിക്കാൻ കുറേ സ്കോളർഷിപ്പ് പദ്ധതികൾ ഭാരത സർക്കാർ കൊണ്ടുവന്നിട്ടുണ്ട്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയും വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു പ്രധാനപ്പെട്ട പദ്ധതിയാണ്.
  • സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യ കൗൺസിൽ ആണ്ഈ പദ്ധതി നടപ്പിലാക്കുന്നത്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതി തുടങ്ങുന്നതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം പെൺകുട്ടി വിദ്യാർത്ഥിനികളെ സാമ്പത്തിക ബുദ്ധിമുട്ട് ആലോചിക്കാതെ അവരുടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കാൻ വേണ്ടിയാണ്.
  • ഈ പദ്ധതി " വിദ്യാർത്ഥിനികൾക്ക് വേണ്ടിയുള്ള പ്രഗതി സ്കോളർഷിപ്പ് പദ്ധതി" എന്നും അറിയപ്പെടും.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ യോഗ്യതയുള്ള എല്ലാ പെൺകുട്ടിയും വിദ്യാർത്ഥിനികൾക്കും പ്രതിവർഷ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
  • പ്രതിവർഷം 50,000/- രൂപ കുട്ടികളുടെ കോളേജ് ഫീസ് അടയ്ക്കാനും, പുസ്തകങ്ങൾ, കമ്പ്യൂട്ടർ, അല്ലെങ്കിൽ മറ്റു പഠന സാധനങ്ങൾ വാങ്ങുവാനും വേണ്ടി നൽകുന്നതാണ്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ ഒരു വർഷം 10000 പെൺകുട്ടി വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
  • 5000 സീറ്റുകൾ ഡിഗ്രി വിദ്യാർഥികൾക്കു വേണ്ടിയും 5000 സീറ്റുകൾ ഡിപ്ലോമ വിദ്യാർഥികൾക്ക് വേണ്ടിയും ആണ്.
  • സാങ്കേതികമായ ഡിഗ്രി കോഴ്സ് അല്ലെങ്കിൽ സാങ്കേതികമായ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് മാത്രമേ പ്രഗതി സ്കോളർഷിപ്പ് പദ്ധതിയിൽ പ്രയോജനം ലഭിക്കാൻ യോഗ്യതയുള്ളൂ.
  • സാങ്കേതിക ഡിഗ്രി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പരമാവധി നാലു വർഷത്തേക്ക് വരെ സ്കോളർഷിപ്പ് ലഭിക്കും.
  • സാങ്കേതിക ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പരമാവധി മൂന്ന് വർഷം വരെ സ്കോളർഷിപ്പ് ലഭിക്കും.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ പെൺകുട്ടികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമായുള്ള ഓൺലൈൻ അപേക്ഷാഫോം പൂരിപ്പിക്കുന്നതിലൂടെ പ്രതിവർഷ സ്കോളർഷിപ്പ് അപേക്ഷിക്കാവുന്നതാണ്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 31-01-2024 ആണ്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയിൽ വിദ്യാർത്ഥിനികൾക്ക് ജനുവരി 31, 2024 അല്ലെങ്കിൽ അതിനു മുൻപും അപേക്ഷിക്കാവുന്നതാണ്.

നേട്ടങ്ങൾ

  • പെൺകുട്ടി വിദ്യാർത്ഥിനികൾക്ക് AICTE യുടെ പ്രഗതി സ്കോളർഷിപ്പ് പദ്ധതി വഴി പ്രതിവർഷം താഴെപ്പറയുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതാണ് :-
    • പ്രതിവർഷം 50,000 രൂപ സ്കോളർഷിപ്പ്.
    • സാങ്കേതിക ഡിപ്ലോമ കോഴ്സിന് വേണ്ടി പരമാവധി മൂന്ന് വർഷം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
    • സാങ്കേതിക ഡിഗ്രി കോഴ്സിന് വേണ്ടി പരമാവധി നാലു വർഷം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

യോഗ്യത മാനദണ്ഡം

  • പെൺകുട്ടി വിദ്യാർത്ഥികൾക്ക് മാത്രമേ ഇതിന് അപേക്ഷകൻ യോഗ്യത ഉള്ളൂ.
  • സ്കോളർഷിപ്പ് ഒരു കുടുംബത്തിലെ രണ്ടു പെൺകുട്ടികൾക്ക് നൽകുന്നതാണ്.
  • വിദ്യാർത്ഥിനിയുടെ പ്രതിവർഷ വരുമാനം 8 ലക്ഷത്തിന് താഴെയായിരിക്കണം.
  • സാങ്കേതിക ഡിഗ്രി കോഴ്സ് അല്ലെങ്കിൽ സാങ്കേതിക ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥിനികൾക്ക് യോഗ്യതയുണ്ട്.
  • ആദ്യവർഷ വിദ്യാർഥിനി അല്ലെങ്കിൽ രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് (ലാറ്ററൽ പ്രവേശനം) യോഗ്യതയുണ്ട്.
  • വിദ്യാർത്ഥിനി പഠിക്കുന്ന സ്ഥാപനം AICTE തിരിച്ചറിഞ്ഞ സ്ഥാപനം ആയിരിക്കണം.
  • വിദ്യാർത്ഥിനി വേറെ ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന/ AICTE സ്കോളർഷിപ്പിന്റെ ഉപഭോക്താവ് ആയിരിക്കരുത്.

ആവശ്യമുള്ള രേഖകൾ

അപേക്ഷിക്കേണ്ട വിധം

  • യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ ഓൺലൈൻ അപേക്ഷ ഫോം വഴി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ ഓൺലൈൻ അപേക്ഷാഫോം ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമാണ്.
  • വിദ്യാർത്ഥിനികൾ ന്യൂ റജിസ്ട്രേഷൻ ക്ലിക്ക് ചെയ്ത് സ്വയം രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ രജിസ്ട്രേഷൻ ഫോമിൽ ഈ പറയുന്ന വിവരങ്ങൾ പൂരിപ്പിക്കേണ്ടതാണ് :-
    • താമസിക്കുന്ന സംസ്ഥാനം
    • സ്കോളർഷിപ്പ് തരം, പ്രീ മെട്രിക് അല്ലെങ്കിൽ പോസ്റ്റ്‌ മെട്രിക്.
    • വിദ്യാർത്ഥിനിയുടെ പേര്.
    • പദ്ധതിയുടെ തരം.
    • ജനന തീയതി.
    • ലിംഗ ഭേദം.
    • മൊബൈൽ നമ്പർ.
    • ഈമെയിൽ ഐഡി.
    • ബാങ്ക് ഐ എഫ് എസ് സി കോഡ്.
    • ബാങ്ക് അക്കൗണ്ട് നമ്പർ.
    • ആധാർ നമ്പർ.
  • ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം പൂരിപ്പിച്ചതിനു ശേഷം രജിസ്റ്റർ ക്ലിക്ക് ചെയ്യുക.
  • ലഭിച്ച ഐഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് പ്രഗതി സ്കോളർഷിപ്പ് പദ്ധതിയിൽ ലോഗിൻ ചെയ്യുക.
  • പദ്ധതികളുടെ ലിസ്റ്റിൽ നിന്നും പ്രഗതി സ്കോളർഷിപ്പ് പദ്ധതി തിരഞ്ഞെടുക്കുക, എല്ലാ വിവരങ്ങളും പൂരിപ്പിക്കുക, അതിനുശേഷം രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്തിട്ട് സമർപ്പിക്കുക.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ അപേക്ഷാഫോം ഒപ്പം രേഖകൾ വിദ്യാർഥിനി പഠിക്കുന്ന സ്ഥാപനം ഒപ്പം അവരുടെ സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സൂക്ഷ്മ പരിശോധന നടത്തിയിട്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളുടെ ലിസ്റ്റ് എഐസിടിഈ പോർട്ടലിൽ ലഭ്യമാകും.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതി പുതുക്കേണ്ട ഒരു പദ്ധതിയാണ്, അതിനാൽ വിദ്യാർത്ഥിനി എല്ലാവർഷവും അപേക്ഷ പുതുക്കേണ്ടതാണ്.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ 2023-2024ന് വേണ്ടിയുള്ള അപേക്ഷാഫോം 31-01-2024 വരെ ലഭ്യമാണ്.
  • യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ പ്രതിവർഷ സ്കോളർഷിപ്പിന് 31 ജനുവരി 2024 ഇല്ലെങ്കിൽ അതിനുമുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ

സാങ്കേതിക ഡിഗ്രി തരത്തിലുള്ള കോഴ്സിന് വേണ്ടി

  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് മുഴുവനും തിരഞ്ഞെടുപ്പ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും, അതായത് ക്ലാസ് 12 അല്ലെങ്കിൽ സമമായ പരീക്ഷ.
  • തിരഞ്ഞെടുക്കുന്ന മാർക്കിന്റെ അടിസ്ഥാനമാക്കി ഒരു സമനില ഉണ്ടായാൽ ഈ പറയുന്ന നടപടിക്രമം ആയിരിക്കും സമനില മാറ്റാൻ ഉപയോഗിക്കുന്നത് :-
    • പത്താം ക്ലാസ്സിൽ കൂടുതൽ മാർക്ക് ഉള്ള വിദ്യാർത്ഥിനിക്ക് ആയിരിക്കും കൂടിയ റാങ്ക് ലഭിക്കുന്നത്.
    • പത്താം ക്ലാസിലെ മാർക്കും സമനില മാറ്റിയില്ലെങ്കിൽ പ്രായം കൂടിയ വിദ്യാർഥിനിക്ക് കൂടിയ റാങ്ക് ലഭിക്കുന്നതാണ്.

സാങ്കേതിക ഡിപ്ലോമ തരത്തിലുള്ള കോഴ്സിന് വേണ്ടി

  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിക്ക് സാങ്കേതിക ഡിപ്ലോമ കോഴ്സിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് മുഴുവനും തിരഞ്ഞെടുപ്പ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും.
  • ഡിപ്ലോമ കോഴ്സിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പരീക്ഷ ക്ലാസ് 10 ആണ്.
  • തിരഞ്ഞെടുപ്പ് മാർക്കിനെ അടിസ്ഥാനമാക്കി ഒരു സമനില ഉണ്ടായാൽ ഈ പറയുന്ന നടപടിക്രമം ആയിരിക്കും സമനില മാറ്റാൻ ഉപയോഗിക്കുന്നത് :-
    • പ്രായം കൂടിയ വിദ്യാർത്ഥിനിക്ക് വലിയ റാങ്ക് ലഭിക്കുന്നതാണ്.
    • പ്രായം അടിസ്ഥാനമാക്കുമ്പോഴും സമനില ആയാൽ, കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബത്തിൽ നിന്നുമുള്ള പെൺകുട്ടിക്ക് ആയിരിക്കും കൂടുതൽ റാങ്ക് ലഭിക്കുന്നത്.

പദ്ധതിയുടെ ഫീച്ചറുകൾ

  • പ്രകൃതി സ്കോളർഷിപ്പ് പദ്ധതി വർഷത്തിലൊരിക്കൽ മാത്രമാണ് ലഭ്യം.
  • ഈ പദ്ധതിക്ക് അപേക്ഷിക്കാൻ ആയിട്ട് ആധാർ നമ്പർ നിർബന്ധമാണ്.
  • വിദ്യാർത്ഥിനി കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപ് പുറത്തിറങ്ങിയാൽ, ഈ സ്കോളർഷിപ്പിനുള്ള യോഗ്യത നഷ്ടപ്പെടും.
  • AICTE തിരിച്ചറിഞ്ഞാൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് മാത്രമാണ് ഈ സ്കോളർഷിപ്പിന് യോഗ്യത.
  • വിദ്യാർത്ഥിനി മറ്റു ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന/ AICTE സ്കോളർഷിപ്പിന്റെ ഉപഭോക്താവ് ആവാൻ പാടില്ല.
  • യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് എല്ലാവർഷവും 10000 സ്കോളർഷിപ്പ് സീറ്റുകൾ ലഭ്യമാണ്.
  • ഈ പതിനായിരത്തിൽ നിന്നും 5000 സീറ്റുകൾ സാങ്കേതിക ഡിഗ്രി കോഴ്സ് വിദ്യാർത്ഥിനികൾക്കും മറ്റു 5000 സീറ്റുകൾ സാങ്കേതിക ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്.
  • വിദ്യാർഥിനികൾക്ക് ഈ പദ്ധതിയുടെ ഗുണം ആദ്യവർഷത്തിലും കോഴ്സിന്‍റെ രണ്ടാമത്തെ വർഷത്തിലും മാത്രമേ ലഭിക്കുകയുള്ളൂ.
  • ഈ സ്കോളർഷിപ്പ് തുക നൽകുന്നത് അവരെ ഈ വക കാര്യങ്ങൾക്ക് സഹായിക്കാനാണ് :-
    • കോളേജ് ഫീസ്.
    • പഠന സാധനങ്ങൾ.
    • പുസ്തകങ്ങൾ.
    • ഉപകരണങ്ങൾ.
    • കമ്പ്യൂട്ടർ വാങ്ങാൻ.
    • ഡെസ്ക്ടോപ്പ്.
    • സോഫ്റ്റ്‌വെയർ വാങ്ങാൻ etc.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ ഹോസ്റ്റൽ ഫീസ് അല്ലെങ്കിൽ മെഡിക്കൽ ഫീസ് തുടങ്ങിയ അധിക ചിലവ് ഒന്നും വരുന്നതല്ല.
  • തിരഞ്ഞെടുപ്പ് ക്രമം മുഴുവനും മെറിറ്റ് അടിസ്ഥാനമാക്കി ആയിരിക്കും.
  • സാങ്കേതിക ഡിഗ്രി അല്ലെങ്കിൽ സാങ്കേതിക ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഈ പദ്ധതിയിൽ യോഗ്യതയുണ്ട്.
  • തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളുടെ ലിസ്റ്റ് AICTE വെബ് പോർട്ടലിൽ ലഭ്യമാണ്.
  • CGPA മാർക്കിനെ ശതമാന കണക്ക് ആക്കാൻ 9.5 വെച്ച് ഗുണം ചെയ്യുക. (CGPA x 9.5)
  • ഈ സ്കോളർഷിപ്പ് തുക നേരെ വിദ്യാർത്ഥിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതാണ്.
  • വിദ്യാർത്ഥിനി അടുത്ത വർഷത്തേക്ക് പ്രമോട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഈ സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതാണ്.
  • സ്കോളർഷിപ്പ് അപേക്ഷ പുതുക്കാൻ നേരത്ത് പ്രമോഷൻ രേഖ അപ്‌ലോഡ് ചെയ്യണം എന്നുള്ളത് നിർബന്ധമാണ്.
  • പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ നേരത്ത് ഒരു തെളിവ് രേഖകളും നൽകേണ്ട ആവശ്യമില്ല.
  • ഭാരത സർക്കാറിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് വിദ്യാർഥിനിക്ക് റിസർവേഷൻ നൽകുന്നതാണ്.

സംസ്ഥാനം തിരിച്ചുള്ള സ്കോളർഷിപ്പ് സീറ്റ് വിതരണം

  • പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിലുള്ള സംസ്ഥാനം തിരിച്ചുള്ള സ്കോളർഷിപ്പ് സീറ്റ് വിതരണം ഇങ്ങനെയാണ് :-
    സംസ്ഥാനം/
    കേന്ദ്രഭരണ പ്രദേശം
    ഡിഗ്രി കോഴ്സിലെ
    സ്കോളർഷിപ്പിന്റെ
    എണ്ണം
    ഡിപ്ലോമ കോഴ്സിലെ
    സ്കോളർഷിപ്പിന്റെ
    എണ്ണം
    ആന്ധ്രപ്രദേശ് 566 318
    ബീഹാർ 52 84
    ചണ്ഡിഗർ (UT) 50 50
    ഛത്തീസ്ഗഡ് 62 62
    ഡൽഹി (NCT) 50 50
    ഗോവ 50 50
    ഗുജറാത്ത് 219 284
    ഹരിയാന 134 191
    ഹിമാചൽ പ്രദേശ് 50 50
    ജാർഖണ്ഡ് 50 67
    കർണാടക 398 365
    കേരള 196 109
    മധ്യപ്രദേശ് 285 192
    മഹാരാഷ്ട്ര 553 624
    ഒഡീഷ 134 205
    പുതുച്ചേരി (UT) 50 50
    പഞ്ചാബ് 124 208
    രാജസ്ഥാൻ 152 170
    തമിഴ്നാട് 800 700
    തെലങ്കാന 424 206
    ഉത്തർപ്രദേശ് 422 700
    ഉത്തരാഖണ്ഡ് 50 81
    പശ്ചിമ ബംഗാൾ 129 184
    മുഴുവൻ 5,000 5,000

യോഗ്യതയുള്ള അപേക്ഷകൾ അംഗീകരിക്കുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റ്

  • ഉറപ്പായ 5000 സീറ്റുകൾ അല്ലാതെ, താഴെ പറഞ്ഞിരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നും യോഗ്യത നേടുന്ന വിദ്യാർത്ഥിനികൾക്ക് പ്രഗതി സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ് :-
    സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം സ്കോളർഷിപ്പിന്റെ എണ്ണം
    ആൻഡമാൻ നിക്കോബാർ (UT) യോഗ്യതയുള്ള എല്ലാ പെൺകുട്ടികളും
    ദാദരാ നാഗർഹവേലി &
    ഡാമൻ ഡിയു (UT)
    ജമ്മു കശ്മീർ (UT)
    ലഡാക്ക് (UT)
    ലക്ഷദ്വീപ് (UT)
    അരുണാചൽ പ്രദേശ്
    ആസാം
    മണിപ്പൂർ
    മേഘാലയ
    മിസോറാം
    നാഗാലാൻഡ്
    സിക്കിം
    ത്രിപുര

പ്രധാനപ്പെട്ട ഫോർമുകൾ

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • പ്രഗതി സ്കോളർഷിപ്പ് പദ്ധതി സഹായ നമ്പർ :- 011-29581118.
  • പ്രഗതി സ്കോളർഷിപ്പ് പദ്ധതി സഹായ ഇമെയിൽ :- pragati@aicte-india.org.
  • AICTE സഹായ നമ്പർ :- 011-26131497.
  • AICTE സഹായ ഇമെയിൽ :- ms@aicte-india.org.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ നമ്പർ :- 0120-6619540.
  • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സഹായ ഇമെയിൽ:- helpdesk@nsp.gov.in.
  • വിദ്യാർത്ഥി വികസന സെൽ (StDC),
    സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യാ കൗൺസിൽ,
    വസന്ത കുഞ്ഞ്, നെൽസൺ മണ്ടേല മാർഗ്,
    ന്യൂഡൽഹി - 110070.

Matching schemes for sector: Education

Sno CM Scheme Govt
1 PM Scholarship Scheme For The Wards And Widows Of Ex Servicemen/Ex Coast Guard Personnel CENTRAL GOVT
2 Begum Hazrat Mahal Scholarship Scheme CENTRAL GOVT
3 Kasturba Gandhi Balika Vidyalaya CENTRAL GOVT
4 Pradhan Mantri Kaushal Vikas Yojana (PMKVY) CENTRAL GOVT
5 Deen Dayal Upadhyaya Grameen Kaushalya Yojana(DDU-GKY) CENTRAL GOVT
6 SHRESHTA Scheme 2022 CENTRAL GOVT
7 ദേശീയ മാർഗങ്ങൾ ഒപ്പം മെറിറ്റ് സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
8 Rail Kaushal Vikas Yojana CENTRAL GOVT
9 സ്വനാഥ് സ്കോളർഷിപ് പദ്ധതി CENTRAL GOVT
10 സാക്ഷം സ്കോളർഷിപ്പ് പദ്ധതി CENTRAL GOVT
11 Ishan Uday Special Scholarship Scheme CENTRAL GOVT
12 Indira Gandhi Scholarship Scheme for Single Girl Child CENTRAL GOVT
13 നൈ ഉഡാൻ സ്കീം CENTRAL GOVT
14 Central Sector Scheme of Scholarship CENTRAL GOVT
15 North Eastern Council (NEC) Merit Scholarship Scheme CENTRAL GOVT
16 SC, OBC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ പഠന പദ്ധതി CENTRAL GOVT
17 ജാമിയ മിലിയ ഇസ്ലാമിയ (JMI) സിവിൽ സർവീസിന് വേണ്ടി സൗജന്യ പരിശീലനം CENTRAL GOVT
18 Aligarh Muslim University Free Coaching Scheme for Civil Services CENTRAL GOVT
19 Aligarh Muslim University Free Coaching Scheme for Judicial Examination CENTRAL GOVT
20 Aligarh Muslim University Free Coaching Scheme for SSC CGL Examination. CENTRAL GOVT
21 PM Yasasvi Scheme CENTRAL GOVT
22 സിബിഎസ്ഇ ഉഡാൻ സ്കീം CENTRAL GOVT
23 അതിയ ഫൗണ്ടേഷൻ സിവിൽ സർവീസിന് സൗജന്യ പരിശീലന പ്രോഗ്രാം CENTRAL GOVT
24 നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസ് CENTRAL GOVT
25 Vigyan Dhara Scheme CENTRAL GOVT

Comments

Permalink

അഭിപ്രായം
Permalink

അഭിപ്രായം
Permalink

അഭിപ്രായം
Permalink

അഭിപ്രായം
Permalink

അഭിപ്രായം

To the govtschemes.in webmaster, Your posts are always well-written and easy to understand.

Permalink

അഭിപ്രായം

i switch college within same university. am i eligible for pragati scholarship scheme

Permalink

Your Name
avanti
അഭിപ്രായം

please credit this year pragati scholarship scheme

Permalink

Your Name
gargi
അഭിപ്രായം

pragati scholarship amount not come

Permalink

അഭിപ്രായം

Hi I am an renewal student of nsp scholarship Pragati but i am. Confused that I have to upload new domicile certificate and income certificate as it was made on date 28 April 2023

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.