SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി

Submitted by vishaka on Thu, 02/05/2024 - 13:14
CENTRAL GOVT CM
Scheme Open
Highlights
  • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ യോഗ്യതയുള്ള എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും താഴെപ്പറയുന്ന ഗുണങ്ങൾ ലഭിക്കുന്നതാണ് :-
    • മുഴുവൻ ട്യൂഷൻ ഫീസും മറ്റു തുകയും സർക്കാർ അടയ്ക്കുന്നതാണ്.
    • പ്രശസ്തമായ ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 200000 രൂപ ട്യൂഷൻ ഫീസ് ലഭിക്കുന്നതാണ്.
    • ആദിവാസ വിദ്യാർത്ഥികൾക്ക് 86,000/- രൂപ പഠനസഹായം.
    • കോഴ്സിന്‍റെ ബാക്കി വർഷങ്ങൾക്ക് 41,000/- രൂപ പഠനസഹായം.
Customer Care
ul>
  • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി സഹായ ഇമെയിൽ :-
    • dbtcell.msje@nic.in.
  • അവലോകനം
    പദ്ധതിയുടെ പേര് SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി.
    ഇറക്കിയത് 2007.
    പ്രയോജനങ്ങൾ
    • ട്യൂഷൻ ഫീസ് സർക്കാർ അടയ്ക്കുന്നതാണ്.
    • ആദ്യവർഷ വിദ്യാർത്ഥികൾക്ക് 86,000/- രൂപ പഠന സഹായം.
    • ബാക്കി വർഷങ്ങൾക്ക് 41,000/- രൂപ പഠന സഹായം.
    ഗുണഭോക്താക്കൾ പട്ടിക ജാതി വിദ്യാർഥികൾ.
    നോഡൽ മന്ത്രാലയം സാമൂഹിക നീട്ടി ശക്തീകരണ മന്ത്രാലയം.
    സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
    പ്രയോഗിക്കുന്ന രീതി ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴി.

    ആമുഖം

    • 2007 വർഷത്തിലാണ് SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി അനുമതി നൽകിയത്.
    • ഈ പദ്ധതിക്ക് മുഴുവനായും ധനസഹായം നൽകുന്നതും നടപ്പിലാക്കുന്നതും ഭാരത സർക്കാറിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ്.
    • ഈ പദ്ധതി തുടങ്ങുന്നതിനു പിന്നിലുള്ള പ്രധാന ലക്ഷ്യം പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസം നൽകാൻ വേണ്ടിയാണ്.
    • ഈ പദ്ധതി "SC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മികച്ച വിദ്യാഭ്യാസ പദ്ധതി" അല്ലെങ്കിൽ "SC വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മികച്ച സ്കോളർഷിപ്പ് പദ്ധതി" എന്നും അറിയപ്പെടും.
    • പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് കേന്ദ്രസർക്കാർ അല്ലെങ്കിൽ വേറെ ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ അഡ്മിഷൻ വാങ്ങുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് എല്ലാം ഈ പദ്ധതി വഴി സ്കോളർഷിപ്പ് ലഭിക്കാൻ യോഗ്യതയുണ്ട്.
    • കേന്ദ്രസർക്കാർ നേതൃത്വത്തിൽ ഉള്ള ഏതെങ്കിലും സ്ഥാപനത്തിലാണ് പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥി അഡ്മിഷൻ വാങ്ങുന്നതെങ്കിൽ മുഴുവൻ ട്യൂഷൻ ഫീസും മറ്റു തുകയും ഭാരത സർക്കാർ നോക്കുന്നതാണ്.
    • മറ്റു ഏതെങ്കിലും പ്രശസ്തമായ പ്രൈവറ്റ് സ്ഥാപനങ്ങളിൽ അഡ്മിഷൻ വാങ്ങിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഓരോ ട്യൂഷൻ ഫീസിലും 2,00,000/- രൂപ ലഭിക്കുന്നതാണ്.
    • ഇത് കൂടാതെ പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് പദ്ധതി വഴി ആദ്യ പഠന വർഷത്തിൽ 86,000/- രൂപയും പഠന സഹായത്തിന് ലഭിക്കുന്നതാണ്.
    • ബാക്കി പഠന വർഷങ്ങൾക്കു വേണ്ടി, 46,000/- രൂപയാണ് പഠനസഹായത്തിന് ലഭിക്കുന്നത്.
    • IIMs/ IITs/ IIITs/ NITs/ NIFTs/ NIDs/ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ലോ യൂണിവേഴ്സിറ്റികൾ ഒപ്പം മറ്റു കേന്ദ്രസർക്കാർ പഠന സ്ഥാപനങ്ങളിൽ അഡ്മിഷൻ വാങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ വിദ്യാർത്ഥികൾക്ക് പഠന സ്ഥാപനങ്ങളുടെ മുഴുവൻ ലിസ്റ്റ് കാണാൻ സാധിക്കുന്നതാണ്.
    • ഈ പദ്ധതി 2025-2026 വരെ മാത്രമേ യുക്തിസഹമാക്കുകയുള്ളൂ.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യത ഉള്ളൂ.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 31-12-2023 ആണ്.
    • യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 2023-2024 വർഷത്തേക്ക് വേണ്ടി സ്കോളർഷിപ്പിന് 31-12-2023 അല്ലെങ്കിൽ അതിനു മുൻപായിട്ട് ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാവുന്നതാണ്.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി ഓൺലൈൻ അപേക്ഷ ഫോദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമാണ്.

    നേട്ടങ്ങൾ

    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ യോഗ്യതയുള്ള എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും താഴെപ്പറയുന്ന ഗുണങ്ങൾ ലഭിക്കുന്നതാണ് :-
      • മുഴുവൻ ട്യൂഷൻ ഫീസും മറ്റു തുകയും സർക്കാർ അടയ്ക്കുന്നതാണ്.
      • പ്രശസ്തമായ ഏതെങ്കിലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 200000 രൂപ ട്യൂഷൻ ഫീസ് ലഭിക്കുന്നതാണ്.
      • ആദിവാസ വിദ്യാർത്ഥികൾക്ക് 86,000/- രൂപ പഠനസഹായം.
      • കോഴ്സിന്‍റെ ബാക്കി വർഷങ്ങൾക്ക് 41,000/- രൂപ പഠനസഹായം.

    സ്കോളർഷിപ്പ് സീറ്റുകളുടെ എണ്ണം

    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ ലഭ്യമായുള്ള വർഷം അടിസ്ഥാനമാക്കിയുള്ള സീറ്റുകൾ ഇങ്ങനെയാണ് :-
      വർഷം സ്കോളർഷിപ്പ്
      സീറ്റുകൾ
      2021-2022 1500.
      2022-2023 1600.
      2023-2024 1700.
      2024-2025 1800.
      2025-2026 1900.

    യോഗ്യത മാനദണ്ഡം

    • വിദ്യാർത്ഥി പട്ടികജാതിയിൽ പ്പെട്ടതായിരിക്കണം (SC).
    • വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 8,00,000/- രൂപയിൽ കൂടാൻ പാടില്ല.
    • വിദ്യാർത്ഥികൾ ഫുൾടൈം കോഴ്സിൽ ഏതെങ്കിലും പ്രശസ്തമായ പഠന കേന്ദ്രത്തെ അഡ്മിഷൻ വാങ്ങിയിരിക്കണം.
    • ആദ്യവർഷ വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് നൽകുകയുള്ളൂ.
    • ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങൾക്ക് സ്കോളർഷിപ്പിന്റെ പ്രയോജനം ലഭിക്കാം.
    • മരട് ലിസ്റ്റിൽ തുല്യമായ മാർക്കുകൾ വാങ്ങിച്ചാൽ കുറഞ്ഞ കുടുംബ വരുമാനമുള്ള വിദ്യാർത്ഥിക്ക് കൂടുതൽ  പരിഗണന കൊടുക്കുന്നതാണ്.

    ആവശ്യമുള്ള രേഖകൾ

    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാൻ നേരത്ത് ഈ പറയുന്ന രേഖകൾ ആവശ്യമാണ് :-
      • പട്ടികജാതി രേഖ.
      • വരുമാനരേഖ.
      • ആധാർ കാർഡ്.
      • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
      • താമസിക്കുന്ന സംസ്ഥാനം.
      • കോളേജ് അഡ്മിഷൻ തെളിവ്.

    അപേക്ഷിക്കേണ്ട വിധം

    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷിക്കുന്നതാണ്.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയുടെ ഓൺലൈൻ അപേക്ഷാഫോം ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ ലഭ്യമാണ്.
    • ദേശീയ സ്കോളർഷിപ്പ് പോർട്ടൽ സന്ദർശിച്ച് ആദ്യം സ്വയം രജിസ്റ്റർ ചെയ്യുക.
    • റജിസ്റ്റർ ചെയ്യാൻ മൊബൈൽ നമ്പർ നിർബന്ധമാണ്.
    • റജിസ്റ്റർ ചെയ്തതിനുശേഷം ദേശീയ സ്കോളർഷിപ്പ് പോർട്ടൽ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് യൂസർ ഐഡി, പാസ്സ്‌വേർഡ് അയക്കുന്നതാണ്.
    • പോർട്ടലിൽ ഒന്നുകൂടി ലോഗിൻ ചെയ്തതിനുശേഷം SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി തിരഞ്ഞെടുക്കുക.
    • വ്യക്തിഗത വിശദാംശങ്ങൾ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം പൂരിപ്പിക്കുക.
    • ആവശ്യമുള്ള രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്യുക.
    • അപേക്ഷാഫോം സൂക്ഷ്മമായി ഒന്നുകൂടെ പരിശോധിച്ചതിനുശേഷം സമർപ്പിക്കാനായി സബ്മിറ്റ് ബട്ടൺ അമർത്തുക.
    • ഭാവി ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പ്രിന്റൗട്ട് എടുക്കുക.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയുടെ അപേക്ഷാഫോം ഉദ്യോഗസ്ഥർ പരിശോധിക്കുന്നതാണ്.
    • സ്കോളർഷിപ്പിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് ഉദ്യോഗസ്ഥർ തയ്യാറാക്കുന്നതാണ്.
    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയുടെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന മെറിറ്റ് ലിസ്റ്റിൽ വിദ്യാർഥികൾക്ക് അവരുടെ പേര് നോക്കാവുന്നതാണ്.
    • 2023-2024 അപേക്ഷകർക്ക് വേണ്ടി 31-12-2023 വരെ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ ലഭ്യമാണ്.
    • യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 31 ഡിസംബർ 2023ന് അല്ലെങ്കിൽ അതിനുമുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

    പ്രധാനപ്പെട്ട ലിങ്കുകൾ

    ബന്ധപ്പെടാനുള്ള വിവരങ്ങൾ

    • SC വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി സഹായ ഇമെയിൽ :-
      • dbtcell.msje@nic.in.
    Caste Person Type Scheme Type Govt

    Comments

    Permalink

    അഭിപ്രായം

    ?..

    Permalink

    Your Name
    Neeraj ahirwar
    അഭിപ്രായം

    Help me

    Add new comment

    Plain text

    • No HTML tags allowed.
    • Lines and paragraphs break automatically.