കേരള ആശ്വാസകിരണം പദ്ധതി

author
Submitted by shahrukh on Thu, 11/07/2024 - 17:01
കേരളം CM
Scheme Open
Kerala Aswasakiranam Scheme Logo
Highlights
  • ഈപദ്ധതി പ്രകാരം മാനസികമായും ശാരീരികമായും കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്ന വ്യക്തികൾക്ക് പ്രതിമാസം 600/- രൂപ ധനസഹായം നൽകുന്നതാണ്.
Customer Care
പദ്ധതിയുടെ അവലോകനം
പദ്ധതിയുടെ പേര് കേരള ആശ്വാസകിരണം പദ്ധതി.
ആരംഭിച്ച വർഷം 2010
ആനുകൂല്യങ്ങൾ ശാരീരികവും മാനസികവും ആയ രോഗികളുടെ പരിചരണക്കാർക്ക് ഉള്ള പ്രതിമാസ സഹായം.
ഗുണഭോക്താക്കൾ കിടപ്പിലായ രോഗികളുടെ പരിചരണക്കാർ.
നോഡൽ വിഭാഗം കേരള സാമൂഹിക സുരക്ഷാ മിഷൻ.
സബ്സ്ക്രിപ്ഷൻ പദ്ധതിയെ സംബദ്ധിച്ഛ് അപ്ഡേറ്റ് അറിയുവാൻ ഇവിടെ സബ്സ്ക്രൈബ് ചെയുക.
അപേഷിക്കേണ്ട രീതി ആശ്വാസകിരണം പദ്ധതിക്കായി അപേക്ഷകർക്ക് ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.

ആമുഖം

  • സംസ്ഥാനത്ത് കിടപ്പിലായ നിരവധി രോഗികൾക്ക് പരിചരണക്കാരെ ആവശ്യമുണ്ട്.
  • ഉയർന്ന വരുമാനം ഉള്ള രോഗികൾക്ക് എളുപ്പത്തിൽ ഒരു നഴ്‌സിനെയോ പരിചരണക്കാരെയോ ഉൾപെടുത്താൻ കഴിയും.
  • എന്നിരുന്നാലും, സാമ്പത്തികപരിമിതികൾ കാരണം കുറഞ്ഞ വരുമാനം ഉള്ളവർക്ക് ഇത് താങ്ങാൻ കഴിയില്ല. കുടുബങ്ങൾ തന്നെ അവരുടെ കിടപ്പുരോഗികളെ പരിപാലിക്കണം.
  •  ഈ വിഷയം അഭിസംബോധന ചെയ്യാൻ കേരളസർക്കാർ കേരള ആശ്വാസകിരണം പദ്ധതി പ്രഖ്യാപിച്ചു.
  • മാനസികവും ശാരീരികവുമായ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള സാമ്പത്തികസഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
  • മാർഗ്ഗനിർദേശങ്ങിൽ വിവരിച്ചിരിക്കുന്ന മാനദണ്ഡങൾ നിറവേറ്റുന്ന അപേക്ഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കും.
  • ഈ പദ്ധതി പ്രകാരം, ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി.പി.ൽ) കുടുബങ്ങൾക്ക് ഈ പദ്ധതിയിൽ അർഹതയുണ്ട്.
  • യോഗ്യരായ ഗുണഭോകതാക്കളുടെ വരുമാനം ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപയിലും നഗരപ്രദേശങ്ങളിൽ 22,375/- രൂപയിലും കൂടരുത്.
  • 2010 മുതൽ ഈ പദ്ധതി സംസ്ഥാനത്തു പ്രവർത്തിച്ചു തുടങ്ങുകയും അതിന്റെ ഗുണഭോക്താക്കൾക്ക് ആനുകുല്യങ്ങൾ നൽകിവരുന്നു.
  • ഇപ്പോൾ തന്നെ മൂന്ന് ലക്ഷ്യത്തിലധികം ഗുണഭോക്താക്കൾ ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വീകരിച്ചുകഴിഞ്ഞു.
  • ഈ പദ്ധതി പ്രകാരം സർക്കാർ ഓരോ ഗുണഭോക്താവിനും പ്രതിമാസം 600/- സഹായം നൽകും.
  • ഈ സഹായം അവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്കോ ഓണ്ലൈനിലായി നിക്ഷേപിക്കപെടും.
  • ഇതിനായി പപരിചരണവ്യക്തികൾ പോസ്റ്റ് ഓഫീസ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങേണ്ടതായിട്ടുണ്ട്.
  • കേരള ആശ്വാസകിരണം പദ്ധതിയുടെ പൂർണ്ണപരിരക്ഷ നൽകുന്ന രോഗങ്ങളിൽ താഴെച്ചേർത്തിരിക്കുന്നത് ഉൾപ്പെടുന്നു :-
    • ഓട്ടിസം, സെറിബ്രൽ പാൾസി, മാനസികരോഗം, ബുദ്ധിമാന്ദ്യം തുടങ്ങി മനസികവെല്ലുവിളികൾ നേരിടുന്ന വ്യക്തികൾ.
    • അസ്ഥി പൊട്ടുന്ന രോഗം.
    • 100% അന്ധത, പ്രായമായവൃദ്ധർ തുടങ്ങി ദിവസം മുഴുവൻ പരിചരണം ആവശ്യമായ രോഗികൾ.
  • പദ്ധതിപ്രകാരം സഹായം നൽകുന്നത് രോഗികൾക്ക് നൽകുന്ന പെൻഷന്റെ ഭാഗമല്ലെന്നു മനസിലാക്കണം.
  • ഈ പദ്ധതിയുടെ നോഡൽ വിഭാഗം, കേരള സാമൂഹിക സുരക്ഷാ വകുപ്പാണ് ഇ പദ്ധതിയുടെ വിതരണ നടപടിക്രമങ്ങൾ ശ്രദ്ധിക്കുന്നത്.
  • സംസ്ഥാനത്തു ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ 2023 -24 വർഷത്തേക്ക് 50 കോടി രൂപ സർക്കാർ വകവരുത്തിയിട്ടുണ്ട്.
  • കേരള ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷാഫോം അടുത്തുള്ള അങ്കണവാടി അല്ലെങ്കിൽ ഐ.സി.ഡി.സ് വഴി ഓഫ്‌ലൈൻ ആയി സ്വീകരിക്കും.
  • ബന്ധപ്പെട്ട അങ്കണവാടി വർക്കർ ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലൊപ്മെന്റ് സർവീസ് (ഐ.സി.ഡി.സ്) സൂപ്പർവൈസസർക്ക് കൈമാറും.
  • കൂടാതെ, കിടപ്പിലായ രോഗിയെ പരിപാലിക്കുന്ന ആളാണ് അപേക്ഷകനെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷാഫോമിനോടോപ്പം സമർപ്പിക്കണം.
  • എന്തെങ്കിലും ചോദ്യങ്ങളോ അനേഷങ്ങളോ ഉണ്ടെങ്കിൽ അപേക്ഷകർക്ക് ഹെൽപ് ലൈൻ മുഖേന നോഡൽ വിഭാഗവുമായി ബന്ധപ്പെടാം.

പദ്ധതിയുടെ പ്രയോജനങ്ങൾ

  • ഈപദ്ധതി പ്രകാരം മാനസികമായും ശാരീരികമായും കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്ന വ്യക്തികൾക്ക് പ്രതിമാസം 600/- രൂപ ധനസഹായം നൽകുന്നതാണ്.

യോഗ്യത മാനദണ്ഡം

  • കേരള ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി, ഗുണഭോക്താക്കൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് :-
    • അപേക്ഷകർ കേരള സ്വദേശികൾ ആയിരിക്കണം.
    • അപേക്ഷകർ ബിപിൽ (ദാരിദ്രരേഖക്ക് താഴെ) കുടുംബത്തിൽ ഉള്ളവരായിക്കണം.
    • പഞ്ചായത്ത് പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബത്തിന്റെ വാർഷിക വരുമാനം 20,000 /- രൂപയിലും നഗരപ്രദേശത്തു താമസിക്കുന്നവരുടെ വാർഷിക വരുമാനം 22, 375 /- രൂപയിലും കൂടരുത്.
    • സ്ഥിരമായി കിടപ്പിലായ വ്യക്തികൾ അല്ലെങ്കിൽ സ്വയം പരിപാലിക്കാൻ കഴിയാത്ത അംഗവൈകല്യം ഉള്ള വ്യക്തികളുടെ പരിപാലകർ.

ആവശ്യമുള്ള രേഖകൾ

  • അപേക്ഷകർ കേരള ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷാഫോമിനോടൊപ്പം താഴെച്ചേർത്തിരിക്കുന്ന രേഖകൾ ചേർക്കണം :-
    • ബിപിൽ റേഷൻ കാർഡ്.
    • വരുമാന സർട്ടിഫിക്കറ്റ്.
    • ആധാർ കാർഡ് അല്ലെങ്കിൽ സ്ഥിതീകരിച്ച സ്ലിപ്.
    • സർക്കാർ/ ൻആർഐച്എം ഡോക്ടർ/ വയോമിത്രം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് .
    • രോഗിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ.
    • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
    • താമസിക്കുന്ന രേഖ.

അപേക്ഷിക്കേണ്ട വിധം

  • യോഗ്യരായ അപേക്ഷകർക്ക് കേരള ആശ്വാസകിരണം പദ്ധതിയിലേക്ക് ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.
  • അതിനായി അടുത്തുള്ള ഐസിഡിസ് അല്ലെങ്കിൽ അങ്കണവാടി യില്നിന്നോ കേരള ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷാ ഫോമുകൾ ശേഖരിക്കേണ്ടതുണ്ട്.
  • ലഭിച്ച ഫോം പൂരിപ്പിച്ചു ആവശ്യമായ എല്ലാ രേഖകളും ഒട്ടിക്കുക.
  • മേല്പറഞ്ഞ ഘട്ടങ്ങൾ ചെയ്തതിനു ശേഷം അപേക്ഷ ഫോം ഐസിഡിസ് ലോ അങ്കണവാടി കേന്ദ്രത്തിലോ സമർപ്പിക്കുക.
  • ലഭിച്ച അപേക്ഷകൾ പരിശോധിച്ച ശേഷം നോഡൽ വിഭാഗം പദ്ധതി പ്രകാരം ഉള്ള സഹായം അനുവദിക്കും.

പ്രധാനപെട്ട ലിങ്കുകൾ

ബന്ധപെടാനായുള്ള വിശദാംശങ്ങൾ

Matching schemes for sector: Fund Support

Sno CM Scheme Govt
1 കേരള സ്നേഹപൂർവം പദ്ധതി കേരളം
2 Kerala Janani–Janmaraksha Scheme കേരളം
3 Kerala Unnathi Scheme കേരളം

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.